Tuesday, January 29, 2013

കവിതകളും ഞാനും.


കവിതകളെ ഞാന്‍ 
വെറുക്കുവാന്‍ ശ്രമിച്ചു.
കുറെ എണ്ണത്തിനെ
ചീന്തിയെറിഞ്ഞു.
ചിലതിനെ ഞാന്‍ 
മനപ്പൂര്‍വം മറന്നു.
ഒരു ചില്ലുകവിതയെ
തച്ചുടച്ചു കളഞ്ഞു .
മനസ്സില്‍ കവിത പെയ്തപ്പോള്‍     
കാറ്റായി അതിനെ വീശിയകറ്റി.
വിരിഞ്ഞു വന്ന കവിതയെ
നുള്ളിയെടുത്ത് 
പേനക്കുള്ളില്‍ തിരുകി.
തെന്നലായ് വന്ന കവിതകളിലെ 
ഓരോ വരികളെയും
 പെറുക്കിയെടുത്ത്
പുഴയിലെറിഞ്ഞു.
അവ ഓളങ്ങളായി പരന്നൊഴുകി. 
എനിട്ടും കവിതയ്ക്ക്
എന്നോട് സ്നേഹമാണ്. 
എന്റെ കണ്ണീരില്‍ പേമാരിയായും 
പുഞ്ചിരിയില്‍ മഞ്ഞുതുള്ളിയായും
എന്റെ മനസ്സില്‍ 
കവിത പെയ്തിറങ്ങുന്നു. 
അങ്ങിനെ വന്നതാണീ കവിതയും

4 comments:

ajith said...

കുറെ എണ്ണത്തിനെ
ചീന്തിയെറിഞ്ഞു.
ചിലതിനെ ഞാന്‍
മനപ്പൂര്‍വം മറന്നു.
ഒരു ചില്ലുകവിതയെ
തച്ചുടച്ചു കളഞ്ഞു .

ഇത് വായിച്ചപ്പോ...

ഒരാളെ തല്ലിക്കൊന്നു
ഒരാളെ വെട്ടിക്കൊന്നു
ഒരാളെ വെടിവച്ചുകൊന്നു

എന്ന കഥയോര്‍മ്മവന്നു കേട്ടോ

സൗഗന്ധികം said...

മനസ്സിലെ കൊടുങ്കാറ്റ് കവിക്കു ള്ളതാണ്
കവിതയിലെ ഇളം തെന്നല്‍, ആസ്വാദകര്‍ക്കും
ഹൃദയത്തിലെ രക്തത്തുള്ളികള്‍ കവിയുടെ സ്വന്തം
വരികളിലെ തേന്‍ തുള്ളികള്‍, അതവനുള്ളതല്ല

ഇനിയുമെഴുതുക.


ശുഭാശംസകള്‍....

AnuRaj.Ks said...

അരുത്.....കവിതയെ വെറുതെ വിട്ടേരെ...

sakeer puthan said...

നല്ല ലളിതമായ വരികള്‍
ആശംസകള്‍